22 December 2024, Sunday
KSFE Galaxy Chits Banner 2

ബിഹാറിലെ വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതി ഡല്‍ഹിയില്‍ പിടിയിലായി

Janayugom Webdesk
ന്യൂഡൽഹി
December 31, 2022 2:31 pm

ഈ മാസം ആദ്യം 70 പേരുടെ ജീവനെടുത്ത ബിഹാറിലെ ഛപ്ര വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ദ്വാരക പ്രദേശത്ത് നിന്നാണ് രാം ബാബു മഹ്തോ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാൾ മുമ്പ് മറ്റ് ഏഴ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഡല്‍ഹിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രതികളുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർനടപടികൾക്കായി ബിഹാർ പൊലീസുമായിബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: The main sus­pect in the bogus tragedy in Bihar has been arrest­ed in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.