19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 23, 2023
April 15, 2023
April 10, 2023
March 29, 2023
March 26, 2023
March 22, 2023
March 19, 2023
March 18, 2023

അമൃത്പാലിന് പിലിഭിത്തിൽ ഒളിത്താവളമൊരുക്കി നല്‍കിയയാള്‍ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 7:12 pm

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് ഉത്തര്‍പ്രദേശിലെ പില്‍ഭത്തില്‍ ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയയാള്‍ അറസ്റ്റിലായി. പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച അമൃത്പാല്‍ സിങ്ങിന്റെ പ്രധാന സഹായിയാണ് അറസ്റ്റിലായതെന്നാണ് വിവരം. 

ലുധിയാന നിവാസിയും പിലിഭിത്തിലെ ‘ദേര’ മാനേജുചെയ്യുന്നയാളുമായ ജോഗ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാനയിൽ നിന്ന് പഞ്ചാബിലേക്ക് വരികയായിരുന്നു ഇയാളെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജോഗ സിങ് അമൃത്പാൽ സിങ്ങുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അമൃത്പാൽ സിംഗിന് പാർപ്പിടവും വാഹനങ്ങളും അദ്ദേഹം സജ്ജീകരിച്ചിരുന്നു. പിലിഭിത്തിൽ താമസിച്ച് പഞ്ചാബിലേക്ക് മടങ്ങാനും ജോഗ സിങ് അമൃത്പാലിന് സൗകര്യമൊരുക്കിയെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The man who had pre­pared a hid­ing place for Amrit­pal in Piliphit was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.