21 November 2024, Thursday
KSFE Galaxy Chits Banner 2

മുന്‍ ഫുട്ബോള്‍ താരത്തിന്റെയും മോഡലിന്റെയും വിവാഹം നടന്നത് ചന്ദ്രനില്‍വച്ച്!

മെറ്റാവേഴ്സിനെക്കുറിച്ചറിയാം…
Janayugom Webdesk
June 12, 2022 9:52 pm

മുൻ ബാഴ്‌സലോണ ഫുട്‌ബോൾ താരം കെവിൻ പ്രിൻസ് പാഡെംഗും കാമുകിയും ഇറ്റാലിയൻ മോഡലുമായ വാലന്റീന ഫ്രാട്ടെഗ്രാഡയും ചന്ദ്രനിൽ വച്ച് വിവാഹിതരായി. മെറ്റാവേഴ്സ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇരുവരും ചന്ദ്രനില്‍വച്ച് വിവാഹിതരായത്. ഇറ്റാലിയന്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതില്‍ പ്രശസ്തരായ എന്‍സോ മിക്കോയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ഇറ്റലിയില്‍വച്ചാണ് വിവാഹം നടന്നത്. അതേസമയം ചന്ദ്രനില്‍ ഏര്‍പ്പെടുത്തിയ വേദിയിലും വിവാഹചടങ്ങുകള്‍ ആവര്‍ത്തിക്കപ്പെട്ടു. വൈകിട്ട് 4.30 ഓടെയാണ് ചടങ്ങുകള്‍ നടന്നത്. മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന ആദ്യത്തെ വിവാഹമാണിത്. ആരും നടത്താത്ത ഇടത്തുവച്ച് വിവാഹം നടത്തണമെന്നായിരുന്നു വധൂവരന്മാരുടെ ആഗ്രഹം. അതേസമയം തന്റെ ആരാധകരെ കൂടി ഉള്‍പ്പെടുത്തിയാകണം ചടങ്ങുകള്‍ നടത്തേണ്ടതെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍എഫ്ടി വഴി ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള സൗകര്യവും ഇരുവരും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് നിശ്ചിത തുക കൈമാറുന്നവര്‍ക്കെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നുമാത്രം!
എന്നാല്‍ ഈ തുക ചാരിറ്റിക്കായി നല്‍കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.

മെറ്റാവേഴ്സിനെക്കുറിച്ചറിയാം…

വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഏറ്റവും നൂതനമായ ഒന്നാണ് മെറ്റാവേഴ്സ്. നാം ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന
ത്രീഡി വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള ഒന്നാണിത്. മറ്റ് രണ്ട് സാങ്കേതിക വിദ്യകളെക്കാളും ഏറെ പ്രത്യേകതകളുള്ള ഒന്നാണ് മെറ്റാവേഴ്സ്. മറ്റെല്ലാം കാണുന്നതില്‍ അവസാനിക്കുമ്പോള്‍ വിര്‍ച്വല്‍ ലോകത്ത് നമ്മെ പ്രവേശിപ്പിക്കുക കൂടി ചെയ്യുമെന്ന പ്രത്യേകത മെറ്റാവേഴ്സിനുണ്ട്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ഈ വിർച്വൽ ലോകത്ത് പ്രവേശിക്കുന്ന ഓരോരുത്തരും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും മെറ്റാവേഴ്സ് സഹായിക്കുന്നു. വിർച്വല്‍ ലോകത്ത് പരസ്പരം സാധാരണ ജീവിതത്തിലെന്ന പോലെ ഇടപെടാന്‍ സാധിക്കുമെന്ന് സാരം. വിആര്‍ ഹെഡ്‌സെറ്റുകളിലൂടെയാവും ഇത് സാധ്യമാവുക. ഓഫിസില്‍ പോകാതെ സഹപ്രവർത്തകരെ കണ്ടുകൊണ്ട് യോഗം ചേരാനും സുഹൃത്തുക്കളുമായി സായാഹ്ന നടത്തത്തിൽ ഏർപെടാനുമെല്ലാം മെറ്റാവേഴ്‌സില്‍ സാധ്യമാവുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

ഇതിനിടെ മെറ്റാവേഴ്സ് ലോകത്ത് പ്രവേശിച്ച ഒരു യുവതിയ്ക്കുനേരെ പീഡനമുണ്ടായി എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. പരസ്പരം ഇടപഴകാന്‍ സാധിക്കുമെന്നതിനാലാകാം ഇവിടെയും മനുഷ്യര്‍ തനിനിറം ഉപയോഗിച്ചതെന്നാണ് വിലയിരുത്തലുകള്‍.

Eng­lish Sum­ma­ry: The mar­riage of the for­mer foot­ball star and mod­el took place on the moon!

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.