സംസ്ഥാനം വേനല്‍ ചൂടില്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. തൃശൂരിലും വേല്ചൂട് ഉയരുകയാണ്. പാലക്കാടിന് സമാനമായാണ് ഇവിടെയും ചൂട് ഉയരുന്നത്. ശനിയാഴ്ച തൃശൂർ വെള്ളാനിക്കരയിൽ ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട താപനില 38.6 ഡിഗ്രി സെൽഷ്യസാണ്. വൈകിട്ടോടെ ഇത് 34 ഡിഗ്രിയിലെത്തി.
രാത്രി താപനില ശരാശരി 25 ഡിഗ്രിയിലേറെയാണെന്ന് കേന്ദ്ര കാലാവസ്ഥ വിദഗ്ധർ പറയുന്നു. കൊല്ലം പുനലൂരിൽ ശനിയാഴ്ച 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ പാലക്കാട് 37.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജില്ലകള്‍ക്ക് പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
English Summary:The maximum temperature experienced in Thrissur was 38.6 degrees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.