
കൊച്ചി മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും തെരഞ്ഞെടുത്ത വിവരം ആരും തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ദീപ്‌തി മേരി വർഗീസ്. മേയറെ കണ്ടെത്താൻ ഇന്ന് കോർ കമ്മിറ്റി കൂടിയിട്ടില്ല. ഞാൻ ഉൾപ്പെട്ട കോർ കമ്മിറ്റി കൂടി തീരുമാനിക്കാം എന്നാണ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നത്. മേയറെ കണ്ടെത്താൻ നിരീക്ഷകരും ഉണ്ടായിരുന്നില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകളുണ്ടെങ്കിൽ കെപിസിസിക്ക് വിടണം എന്ന നിർദേശവും പാലിച്ചില്ല. മേയറെ കണ്ടെത്താൻ വോട്ടിങ് ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. കെപിസിസി നേതാക്കൾ മത്സരിച്ചാൽ അവർക്ക് മേയർ സ്ഥാനത്തേക്ക് പ്രാധാന്യം നൽകണമെന്ന് കെപിസിസി സർക്കുലറിൽ പറഞ്ഞിരുന്നു. അതും പാലിക്കപ്പെട്ടില്ല. ഇതിനെല്ലാം മറുപടി പറയേണ്ടത് തീരുമാനമെടുത്ത ആളുകളാണ്. കൊച്ചി മേയര്‍ പദവി വി കെ മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെയായിരുന്നു അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.