23 January 2026, Friday

Related news

October 8, 2025
August 20, 2025
April 15, 2025
January 31, 2024
December 19, 2023
November 7, 2023
October 31, 2023
October 13, 2023
August 1, 2023
July 18, 2023

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം 13ന് തുടങ്ങും; ബംഗളൂരു വേദിയാകും

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2023 9:01 am

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബംഗളൂരുവില്‍ ചേരുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അടുത്ത മാസം 13 ന് ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗ വേദിയാണ് ബംഗളൂരുവിലേയ്ക്ക് മാറ്റിയതെന്നും ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങളില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം 13, 14 തീയതികളിലായിരിക്കും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം നടക്കുക. ഈമാസം 23 പട്നയില്‍ നടന്ന യോഗത്തില്‍ അടുത്ത യോഗം ഷിംലയില്‍ നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചിരുന്നത്. 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പട്നയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ബംഗളൂരു യോഗത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

eng­lish summary;The meet­ing of oppo­si­tion par­ties will start on 13th

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.