3 May 2024, Friday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
January 11, 2024
January 2, 2024

തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 14, 2021 7:07 pm

മനുഷ്യനെ കൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിന് പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വിധേയത്വം വച്ച് ആർക്കും ലോഡിംഗ് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥ. മെഷീൻ ജോലി ചെയ്യുന്നു, ചിലർ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു. നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു. ആരുടെയൊക്കെയോ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ഈ രീതി തുടരുകയാണ്. മെഷീനുകൾ ചെയ്യേണ്ട ജോലി മനുഷ്യൻ ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.

ചുമട്ടുതൊഴില്‍ അടിപിടിയും ഗുണ്ടാപ്രവര്‍ത്തനവുമല്ലെന്നും അക്കാര്യത്തില്‍ കൃത്യമായ പരിശീലനം ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.അതേസമം, തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ചുമട്ട് തൊഴിലാളികൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ തലച്ചുമട് നിരോധിച്ചേ തീരൂവെന്ന് കോടതി നിലപാട് കടുപ്പിച്ചു. മറ്റ് രാജ്യത്തൊന്നും തലച്ചുമട് നടക്കില്ലെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:The method of car­ry­ing the load by mans head should be ban
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.