23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

പൊലീസിനെ ജനമൈത്രിയിലേക്കുയര്‍ത്തിയ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 10:49 pm

ശയദൃഢതയും സൗമ്യമായ ഇടപെടലും സംഘടനാപാടവവും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റിയ നേതാവാണ് കോടിയേരി. 2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായിരുന്നു. കേരളാ പൊലീസിനെ ആധുനികവല്ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന‑വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും മുന്‍കയ്യെടുത്തു. കോടിയുടെ കാലത്തെ ജനമൈത്രി പൊലീസ് കേരളത്തിനും രാജ്യത്തിനും പുതിയ അനുഭവമായി.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1980 മുതൽ 82 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, 1990 മുതൽ അഞ്ചു വർഷം സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതലകള്‍ വഹിച്ചു. 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ആദ്യം സിപിഐ(എം) സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 നവംബർ മുതൽ ഒരു വർഷക്കാലം ചികിത്സയ്ക്കായി സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞെങ്കിലും 2022 മാർച്ചിൽ എറണാകുളത്ത് നടന്ന സമ്മേളനത്തിൽ മൂന്നാംതവണയും സെക്രട്ടറിയായി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദ്ദിച്ച പൊലീസ് രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം വീണ്ടും ജയിലിലടച്ചു. തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർത്ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റയിൽവേ സമരം എന്നിവയിൽ ‌ പൊലീസിന്റെ മർദ്ദനമേറ്റു.
1971ലെ തലശേരി കലാപത്തിൽ മുസ്|ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നല്കാനുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ സജീവമായി. 1970ൽ സിപിഐ(എം) ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ പാര്‍ട്ടിയുടെ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു. 1982, 87, 2001, 2006, 2011 വർഷങ്ങളില്‍ തലശേരി മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.