കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിൽ ചൈന നിര്‍മ്മിക്കുന്ന പാലം 60 വര്‍ഷമായി അനധികൃതമായി കയ്യേറി കൈവശം വച്ച സ്ഥലത്തെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇത്തരം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഒരിക്കലും അനുവദിക്കില്ല. സുരക്ഷാ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസം മുമ്പാണ് പാംഗോങ് തടാകത്തിലെ പാലം നിര്‍മ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ജിയോ ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൻ പുറത്തുവിട്ടത്. ചൈനയുടെ അതിർത്തിക്കുള്ളിൽ വരുന്ന ഖുർനാക്കിലെ ഇടുങ്ങിയ പ്രദേശത്താണ് പാലം നിർമ്മിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങളുൾപ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
English Summary: The Ministry of External Affairs says the bridge in Pangong is in Indian territory
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.