19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024

സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ ഉന്നതാധികാര സമിതി ഭേദഗതി നിര്‍ദേശങ്ങള്‍ ഐടി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ചു

Janayugom Webdesk
June 7, 2022 11:05 pm

ഐടി നിയമത്തിന്റെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴില്‍ നിലവിലുള്ള പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കു പുറമെ ഉന്നതാധികാര സമിതിയെ നിയോഗിക്കാനുള്ള നിര്‍ദേശമുള്‍പ്പെടെയാണ് ഭേദഗതിയിലുള്ളത്. വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ പെട്ടെന്ന് തന്നെ ഐടി മന്ത്രാലയം പിന്‍വലിക്കുകയായിരുന്നു.

ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന നിര്‍ദേശം, പ്രാരംഭ ഘട്ടത്തിലോ, വളര്‍ച്ചാ ഘട്ടത്തിലോ ഉള്ള സമൂഹ മാധ്യമങ്ങളുടെ കാര്യത്തില്‍ ബാധകമാകില്ലെന്ന് പുനഃപ്രസിദ്ധീകരിച്ച കരട് ഭേദഗതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ വന്‍കിട കമ്പനികളുടെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനും ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ ഉന്നതാധികാര സമിതിയെന്ന് ഇതിലൂടെ വ്യക്തമാകുന്നു. 

ഡെയ്‌ലി ഹണ്ട്, ഷെയര്‍ചാറ്റ്, കൂ തുടങ്ങിയ തദ്ദേശീയ പ്ലാറ്റ്ഫോമുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. നിലവില്‍ ഫേസ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ ഉള്ളടക്കം സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയില്‍ മാത്രമെ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. 

Eng­lish Sum­ma­ry: The Min­istry of IT has repub­lished the new High Lev­el Com­mit­tee Amend­ment Pro­pos­als for Social Media

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.