22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

മകന്റെ മൃതദേഹത്തിനരികെ മാതാവ് കഴിഞ്ഞത് മൂന്ന് ദിവസം

Janayugom Webdesk
വളയം
June 17, 2023 8:26 pm

മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാംകുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീടിന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 

കട്ടിലിൽ കിടക്കുന്ന നിലയിലാണ് രമേശന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വളയം പൊലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. രമേശന്റെ മരണകാരണം വ്യക്തമല്ല. രമേശനും മാതാവ് മന്ദിയും മാത്രമാണ് വീട്ടിൽ താമസം. മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു.

Eng­lish Sum­ma­ry: The moth­er spent three days with her son’s dead body
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.