24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 12, 2025
October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 2, 2024
March 24, 2024
February 23, 2024
December 12, 2023
September 29, 2023

മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ച് അമ്മയെ വിവസ്ത്രയാക്കി നടത്തി, വൈദ്യുത തൂണില്‍ കെട്ടിയിട്ടു

Janayugom Webdesk
ബംഗളൂരു
December 12, 2023 9:15 am

മകന്‍ കാമുകിയുമായി ഒളിച്ചോടിയെന്നാരോപിച്ച് അമ്മയെ, ആള്‍ക്കൂട്ടം വിവസ്ത്രയാക്കി നടത്തുകയും വൈദ്യുത തൂണില്‍ കെട്ടിയിടുകയും ചെയ്തു. കര്‍ണാടകയിലെ ബെലഗാവിലാണ് സംഭവം. മറ്റൊരാളുമായി വിവാഹം നിശ്ചിച്ച ശേഷം പെണ്‍കുട്ടി ഒളിച്ചോടിയെന്നാരോപിച്ചാണ് യുവാവിന്റെ മാതാവിനെ ആളുകള്‍ ചേര്‍ന്ന് ക്രൂര ആക്രമണത്തിനിരയാക്കിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വണ്ടമുറി ഗ്രാമത്തിലെ ആൺകുട്ടിയുടെ വീട് ആക്രമിക്കുകയും തകർക്കുകയും ചെയ്തു.

തുടർന്ന്, അക്രമികൾ കുട്ടിയുടെ അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയി, വിവസ്ത്രയാക്കി പരേഡ് നടത്തുകയും വൈദ്യുത തൂണിൽ കെട്ടിയിടുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരയെ മോചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

24 കാരനായ അശോകും 18 കാരിയായ പ്രിയങ്കയും പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടിയത്. പെൺകുട്ടിയുടെ വീട്ടുകാർ സംഭവം അറിഞ്ഞപ്പോൾ അവർ യുവാവിന്റെ അമ്മയെ ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: The moth­er was stripped and tied to an elec­tric pole after her son accused her of elop­ing with the girl

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.