അയല്‍വാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് വച്ച കേസിലെ പ്രതികളായ അമ്മയും മകനുമെതിരെ പുതിയ കേസ്. വിഴിഞ്ഞത്ത് ഒരു വര്‍ഷം മുന്‍പ് നടന്ന 14കാരിയുടെ മരണത്തിന് പിന്നില്‍ ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. റഫീക്കാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകന് കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം പുറം ലോകം അറിയുന്നത്.
പെണ്‍കുട്ടിയെ മകന് പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് റഫീഖ പൊലീസിന് നല്കിയ മൊഴി നല്കി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചതെന്നും റഫീഖ പൊലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ റഫീഖ ബീവിയും മകനും രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്നില്‍ നിന്നത് റഫീഖ ബീവിയായിരുന്നു. പക്ഷെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് കേസ് പാതിവഴിയില്‍ നില്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിൻപുറത്ത് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് വീടിന്റെ തട്ട് പൊളിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏഴു പവനോളം ആഭരണങ്ങൾ പ്രതികൾ കൈക്കലാക്കി. പിന്നീട് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു. പട്ടാമ്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.
ENGLISH SUMMARY:The murder of a 14-year-old girl a year ago; The defendants are this mother and son
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.