
കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീ കൊളുത്തി സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കേസിലെ പ്രതിയായ പെരുവളത്ത് പറമ്പ് പട്ടേരി ഹൗസിൽ ജിജേഷിന്(35) കുറ്റ്യാട്ടൂരിലെ ഉരുവച്ചാലിൽ വാടകയ്ക്കു താമസിക്കുന്ന അജീഷിൻ്റെ ഭാര്യ പ്രവീണയുമായി (39) നേരത്തെ പരിചയവും സൗഹൃദവുമുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഒരേ കാലയളവിൽ സ്കൂളിൽ പഠിച്ചവരാണ് പെരുവളത്ത് പറമ്പ് സ്വദേശികളായ ഇരുവരും. സോഷ്യൽ മീഡിയയിലൂടെയാണ് വീണ്ടും പരിചയം പുതുക്കുന്നത്. ഏറെക്കാലമായി ഗൾഫിൽ ജോലി ചെയ്തു വരികയാണ് പ്രവീണയുടെ ഭർത്താവ് അജീഷ്. ഇവർക്ക് കുട്ടിയുമുണ്ട്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പ്രവീണ ‘ഈ കാര്യങ്ങളിൽ ജിജീഷും സഹകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും തമ്മിൽ അടുത്ത പരിചയം പുലർത്തിയിരുന്നുവെന്നാണ് കേസ് അന്വേഷണം നടത്തുന്ന പൊലിസ് പറയുന്നത്. എന്നാൽ പിന്നീട് ജി ജീഷിൻ്റെ തെറ്റായ ഇടപെടലുകളിൽ അത്യപ്തിയുണ്ടായതിനെ തുടർന്ന് പ്രവീണ സൗഹൃദത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇയാളുടെ ഫോൺ അറ്റൻഡ് ചെയ്യാതെ നമ്പർ ബ്ളോക്കുചെയ്തുവെന്നാണ് സൂചന.
ഇതിൻ്റെ വൈരാഗ്യമാണ് ജിജി ഷിനെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. ഈ കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയുന്നതിനായി ഇരുവരുടെയും ഫോണുകൾ പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ ജീവനക്കാരനാണ് ജിജീഷ്. താനുമായുള്ള സൗഹൃദത്തിൽ നിന്നും പ്രവീണ ഒഴിഞ്ഞു മാറിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഫോൺ വിളിച്ചിട്ടു എടുക്കാത്തതും നമ്പർ ബ്ളോക്ക് ചെയ്തതും വൈരാഗ്യത്തിനിടയാക്കി. പ്രവീണയെ അപായപ്പെടുത്താൻ ഇരിക്കൂറിലെ പെട്രോൾ പമ്പിൽ നിന്നും കുപ്പിയിൽ പെട്രോളുമായാണ് ഇയാൾ പ്രവീണയും ഭർതൃ കുടുംബവും താമസിക്കുന്ന വീട്ടിൽ കൊലപാതകം നടത്താനെത്തിയത്. ആസൂത്രിതമായി പ്രവീണയെ കൊന്ന് സ്വയം മരിക്കുകയായിരുന്നു ലക്ഷ്യം. അൻപതു ശതമാനം പൊള്ളലേറ്റ ജിജീഷ് അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രവീണയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് സംസ്കാര ചടങ്ങുകൾക്കായി വിട്ടുകൊടുക്കും. ജിജി ഷിനെതിരെ കൊല കുറ്റത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെട്രോൾ കുപ്പിയുമായി വീട്ടിലേക്ക് കയറി വന്ന ജിജീഷ് വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും ഈ സമയം അടുക്കളയിൽ പോയ പ്രവീണയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പ്രവീണയുടെ നിലവിളി കേട്ടാണ് ആ സമയം വീട്ടിലുണ്ടായിരുന്ന ഭർതൃ പിതാവും സഹോദരിയുടെ മകളും ഓടിയെത്തുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഓടികമിഴ്ന്നു കിടക്കുകയായിരുന്ന ജി ജീഷിനെയും പൊള്ളലേറ്റ് ചുമരില്‍ ചാരി ഇരിക്കുകയായിരുന്ന പ്രവീണയെയും പരിയാരത്തെകണ്ണൂർ മെഡിക്കൽ കോളേജാശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് പ്രവീണ ചികിത്സയിലിരിക്കെ മരിക്കുന്നത്. പട്ടാപകൽ നടന്ന അരുംകൊലയിൽ നടുങ്ങിയിരിക്കുകയാണ് കുറ്റ്യാട്ടൂരിലെ ഉരുച്ചാൽ ഗ്രാമം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.