24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

വിധിന്യായത്തിലെ ഇരയുടെ മാതാവിന്റെ പേര് നീക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2025 10:59 pm

ബലാത്സംഗ ശ്രമകേസിൽ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ വിധി പ്രസ്താവത്തില്‍ പരാതിക്കാരിയുടെ മാതാവിന്റെ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. 

ഈമാസം 15ന് നടക്കാനിരിക്കുന്ന കേസിൽ സ്വമേധയാ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ബി ആർ ഗവായി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന എൻജിഒയും അപേക്ഷ സമർപ്പിച്ചിരുന്നു. 

2021 നവംബർ 10ന് കാസ്ഗഞ്ചിൽ പവൻ, ആകാശ് എന്നിവർ ചേർന്ന് 14 വയസുള്ള ഒരു പെൺകുട്ടിയെ ആക്രമിച്ചതാണ് കേസ്. അമ്മയോടൊപ്പം നടക്കുമ്പോൾ പ്രതി പെണ്‍കുട്ടിയുടെ മാറിടങ്ങളിൽ പിടിച്ച് പൈജാമയുടെ ചരട് വലിച്ചുകീറുകയും റോഡിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. അവളുടെ നിലവിളി കേട്ട് വഴിയാത്രക്കാർ ഇടപെട്ടതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കേസിന് പിന്നാലെ സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് വലിച്ചഴിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ വിവാദ ഹൈക്കോടതി ഉത്തരവ് മാർച്ച് 26 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.