26 December 2024, Thursday
KSFE Galaxy Chits Banner 2

വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം; രാജ്യത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2022 11:43 am

വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കോവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തില്‍ തിരികെയെത്തിയവര്‍ക്ക് ആശ്വാസമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിപ്പ്. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. റഷ്യ, ഉക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി എന്‍എംസി സര്‍ക്കുലറും പുറത്തിറക്കി. 2021 നവംബര്‍ 18‑ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാല്‍ ഇതിനുള്ള അനുമതി നല്‍കും. നേരത്തെ കൊവിഡ് സാഹചര്യത്തില്‍ ചൈനയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയിരുന്നു. ഈ കുട്ടികള്‍ക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും.

Eng­lish sum­ma­ry; The Nation­al Med­ical Com­mis­sion has said it will pro­vide an oppor­tu­ni­ty to com­plete an intern­ship in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.