കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രാജ്യത്ത് പലയിടങ്ങളിലും പുതുവത്സരാഘോഷം. നിരവധി കോവിഡ് മാനദണ്ഡ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളിലുള്‍പ്പെടെ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരക്കണക്കിന് ആള്ക്കാര് പങ്കെടുത്ത പുതുവത്സര ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
പുതുച്ചേരി,ഗോവ,രാജസ്ഥാന്, എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനത്തിരക്കേറിയതിനാല് പൊലീസെത്തിയാണ് മണാലിയിലെ മാള്‍ റോഡില്‍ നിന്ന് ആള്‍ക്കുട്ടത്തെ പിരിച്ചുവിട്ടത്.
English Summary: The New Year is not celebrated like this
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.