മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് ആര്യയെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. ഫോട്ടോ സ്റ്റാറ്റ് എടുക്കാനാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയ ആര്യയെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പുഴയ്ക്ക് സമീപത്തുനിന്നും ആര്യയുടെ ബൈക്കും ചെരുപ്പും കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പുഴയില്‍ തെരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് കടലുണ്ടി കോട്ടക്കടവ് ഭാഗത്താണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പെണ്‍കുട്ടി വിവാഹത്തിന് ശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയത്.
English Summary: The newlyweds, who arrived at their home for the first time, were found de-ad
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.