കെട്ടിട നിർമ്മാണ ചട്ടം കാറ്റിൽ പറത്തി അവധി ദിവസം തൃക്കരിപ്പൂർ ടൗണിൽ നടത്തിയ അനധികൃത നിർമാണം പഞ്ചായത്ത് അധികൃതർ ഇടപെട്ട് തടഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറു ഭാഗത്തായി റോഡിൽനിന്ന് കൃത്യമായ അകലം പാലിക്കാതെയുള്ള നിർമാണ പ്രവർത്തിയെക്കുറിച്ച് കഴിഞ്ഞ ദിവസം ജനയുഗം റിപ്പോർട്ട് ചെയ്തിരുന്നു.
കൂറ്റൻ മലിനജല സംഭരണിയാണ് ഇവിടെ നിർമിക്കുന്നത്. റോഡിൽ നിന്നും വ്യക്തമായ അകലം പാലിക്കാതെയായിരുന്നു നിർമാണം. പഞ്ചായത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തി പൂർണമായി തടയുകയായിരുന്നു. നിർമ്മാണത്തിനായി ഉപയോഗിച്ച ചെങ്കല്ലുകൾ പൂർണമായും കുഴിയിൽ നിന്നും നീക്കം ചെയ്തു. റോഡിൽ നിന്നും കൃത്യമായ അകലം പാലിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തിക്ക് അനുമതി നൽകാമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.