റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ച് ആറുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കടത്തി വിടുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയിലുള്ളവരാണ് പിടിയിലായതെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസം, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ കൂട്ടിച്ചേര്‍ത്തു.
അസമിലെ കച്ചാര്‍ സ്വദേശിയായ കുംകും അഹമ്മദ് ചൗധരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലാണ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘ തലവനൊപ്പം സഹലം ലസ്‌കര്‍, അഹിയ അഹമദ് ചൗധരി, ബപ്പന്‍ അഹമദ് ചൗധരി, ജമാലുദ്ദീന്‍ അഹമദ് ചൗധരി എന്നിവരും അറസ്റ്റിലായി. 2018 ഒക്ടോബറില്‍ അസമില്‍ കഴിയുകയായിരുന്ന ഏഴ് റൊഹിങ്ക്യന്‍ കുടിയേറ്റക്കാരെ മ്യാന്‍മറിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാടുകടത്തിയിരുന്നു.
English summary; The NIA has arrested six people on suspicion of smuggling Rohingya refugees into India
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.