23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024

മുംബൈയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

Janayugom Webdesk
June 21, 2022 2:50 pm

മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വധനവ്. മുംബൈയില്‍ 1,310 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രോഗബാധിതരുടെ എണ്ണം 19,585 ആണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിനെ തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലാണ് വലിയ വർധന രേഖപ്പെടുത്തിയത്.

സ്വകാര്യ ആശുപത്രികളിൽ 11 ദിവസത്തിനിടെ 187 ശതമാനമാണ് വർധനവാണ് ഉണ്ടായത്. സർക്കാർ ആശുപത്രികളില്‍ ഐ സി യുവിൽ രോഗികളുടെ എണ്ണവും ഇരട്ടിയായി. നിലവിലെ കോവിഡ് കണക്കുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. അതേസമയം രോഗം അതീവ ഗുരുതരമാകുന്നവരുടെ എണ്ണവും താരതമ്യേന കുറവാണെന്ന് ഇവർ പറയുന്നു. മഹാരാഷ്ട്രയിൽ 2,354 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം ഇപ്പോൾ 24,000 കവിഞ്ഞു.

Eng­lish Summary:The num­ber of covid patients in Mum­bai is on the rise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.