22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
July 19, 2024
March 1, 2024
December 10, 2023
December 6, 2023
November 21, 2023
October 5, 2023
October 3, 2023
September 11, 2023
July 30, 2023

ഹയ്യാ ഹയ്യാ.. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

Janayugom Webdesk
April 2, 2022 11:09 am

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ഹയ്യാ ഹയ്യാ (സന്തോഷത്തോടെ ഒരുമിച്ച്) എന്ന് തുടങ്ങുന്ന ഗാനം ട്രിനിഡാഡ് കർഡോന, ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് ഒന്നിലധികം ഔദ്യോഗിക ഗാനങ്ങളുണ്ടാവും.
ലോകകപ്പിന്റെ ഗ്രൂപ്പുകളെ നിശ്ചയിക്കുന്ന നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് ഔദ്യോഗിക ഗാനം പുറത്തുവിട്ടത്. ഖത്തറിന്റെയും ലോകകപ്പിന്റെയും ഓര്‍മ്മച്ചിത്രങ്ങള്‍ ഗാനത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. 

1962 മുതലാണ് ഫിഫ ഔ­ദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിച്ചു തുടങ്ങിയത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കൊളംബിയന്‍ ഗായിക ഷാകിറ ആലപിച്ച വക്കാ, വക്കാ എന്നു തുടങ്ങുന്ന 2010 ലെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. 

Eng­lish Summary:The offi­cial anthem of the World Cup has been released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.