1 May 2024, Wednesday

Related news

March 5, 2024
March 1, 2024
January 24, 2024
January 13, 2024
December 10, 2023
December 6, 2023
November 16, 2023
November 10, 2023
November 3, 2023
November 1, 2023

“താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ” ; ‘ഴ’യിലെ രണ്ടാമത്തെ ഗാനം ശ്രദ്ധേയമാകുന്നു

Janayugom Webdesk
കൊച്ചി
September 11, 2023 4:19 pm

മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം’ ഴ ’ ഉടൻ തിയേറ്ററിലെത്തും. ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന ‘ഴ’യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു. പ്രമുഖതാരങ്ങൾ തങ്ങളുടെ എഫ് ബി പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത് .“താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ” എന്ന ഗാനം രചിച്ചിരിക്കുന്നത് സുധിയാണ്.

പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ.യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകൻ നജീം അർഷാദും, കൊച്ചു പാട്ടുക്കാരി ദേവനന്ദയും ഏറെ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നു. മലയാളികളുടെ പ്രിയ പാട്ടുക്കാരൻ വിനീത് ശ്രീനിവാസനും യുവഗായകൻ അമൽ സി അജിത്തും ചേർന്ന് പാടിയ ‘ഴ’യിലെ ആദ്യ ഗാനം സംഗീതപ്രേമികൾ ഹൃദയത്തിലേറ്റ് വാങ്ങിയ ഗാനമായിരുന്നു. എഴുത്തുകാരൻ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമായിരുന്നു ആ പാട്ട്.

തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ ഏറെ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അഭിനേതാക്കള്‍ ‑മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നിഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ‚ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വിഎം, അനുപമ വി.പി.
ബാനർ‑വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം ‑ഗിരീഷ് പി സി പാലം. നിര്‍മ്മാണം — രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് ‑സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി ‑ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം ‑രാജേഷ് ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ‑സുധി പി സി പാലം.

Eng­lish Summary:The sec­ond song in ‘ഴ’ is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.