18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 13, 2025
February 2, 2025
January 29, 2025
January 16, 2025
January 16, 2025
January 13, 2025
January 12, 2025
January 11, 2025
January 4, 2025

ഭ്രമണപഥം ഉയർന്നില്ല; ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

Janayugom Webdesk
തിരുവനന്തപുരം
February 2, 2025 9:26 pm

ഭ്രമണപഥം ഉയരാത്തതിനെ തുടർന്ന് നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപ​ഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ. ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും 37,000 കിലോമീറ്റർ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ് . ഇവിടെ ആറ് മാസം മുതൽ ഒരു വർഷം വരെ ഉപഗ്രഹം നിലനിൽക്കാം. ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാൻ കഴിയില്ല. നിലവിലെ ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താൻ വഴികൾ തേടുകയാണ് ഐഎസ്ആർഒ .ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.