21 December 2025, Sunday

Related news

December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025

ഡ്രൈവിംങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
August 10, 2025 1:47 pm

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് ഓട്ടോ ഡ്രൈവർമാരും രണ്ട് വഴിയാത്രക്കാരും ഉൾപ്പെടുന്നു. വട്ടിയൂർക്കാവ് സ്വദേശി കാർ ഓടിക്കാൻ പഠിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിന് യാതൊരു സാങ്കേതിക തകരാറുമില്ലെന്ന് ആർ ടി ഒ സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.