നിയന്ത്രണംവിട്ട കാർ മൂവാറ്റുപുഴയാറ്റിലേക്കു പതിച്ചു. മറവൻതുരുത്ത് ആറ്റുവേലക്കടവിലാണ് സംഭവം. വടയാർ മുട്ടുങ്കൽ ഓണംകണ്ടത്തിൽ വീട്ടിൽ ബിനിൽ ദാമോദരൻ ഓടിച്ച കാറാണ് ആറ്റിലേക്കു വീണത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരൻ വി ആർ അനീഷ് കുമാർ, ഇതുവഴി ബൈക്കിൽ എത്തിയ കുലശേഖരമംഗലം മാലിപ്പുറത്ത് വീട്ടിൽ എം എസ് സനോജ്, കടത്തുകാരൻ വാളോർമംഗലം കുഞ്ഞുമണി എന്നിവരുടെ അവസരോചിതമായ ഇടപെടൽ മൂലം ഡ്രൈവർ തലനാരിഴക്ക് രക്ഷപെട്ടു.
ആറ്റിൽ വീണ കാർ ഏറെ നേരം വെള്ളത്തിൽ പൊങ്ങിക്കിടന്നു. രക്ഷാപ്രവർത്തകർ വള്ളത്തിൽ എത്തി കാറിൽനിന്നു ബിനിലിനെ വള്ളത്തിലേക്കു
വലിച്ചുകയറ്റുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാർ പുഴയിൽ പൂർണമായും താഴ്ന്നു. വൈക്കത്തുനിന്ന് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ
കെ ബിജു, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽനിന്ന് എസ്ഐ സുദർശനൻ, എസ്ഐ ആർ അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് കാർ കരയിൽ
എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.