4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 14, 2025
February 12, 2025
January 16, 2025
January 3, 2025
January 3, 2025
December 17, 2024
December 2, 2024
December 1, 2024
November 29, 2024

അഡാനി നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥന്‍ ചൈനീസ് പൗരന്‍; റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 9:26 pm

അഡാനി നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥന്‍ ചൈനീസ് പൗരന്. രാജ്യത്തെ തുറമുഖ, കണ്ടെയ്നര്‍ ടെര്‍മിനല്‍സ്, വ്യോമത്താവളങ്ങള്‍, വൈദ്യുതി വിതരണം റെയില്‍ ട്രാക്ക് നിര്‍മ്മാണം തുടങ്ങിയവയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന പിഎംസി പ്രോജക്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചൈനീസ് പൗരന്റെ അധീനതയില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡാനിയുടെ കീഴിലുള്ള സ്ഥലത്താണ് കമ്പനി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചാങ് ചിന്‍ ടിങ് (മോറിസ് ചാങ്ങ് ) എന്ന് ചൈനീസ് പൗരനാണ് കമ്പനിയുടെ ഉടമ. അഡാനി ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന ചുങ് ലിങിന്റെ മകനാണ് മോറിസ് ചാങ് എന്നാണ് പുറത്ത് വരുന്ന വിവരം. 

ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന വ്യക്തിയാണ് മോറിസ് ചാങ്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ചൈനീസ് കമ്പനിയുടെ സാന്നിധ്യം ദേശീയ സൂരക്ഷയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധിച്ച് ചോദ്യങ്ങളോട് ദേശീയത മുറുകെപിടിക്കുന്ന ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ക്രമക്കേട് സംബന്ധിച്ച് നേരത്തെ ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ ഒന്നും മോഡി ചെവിക്കൊണ്ടില്ല. ചരക്ക് അയയ്ക്കുന്ന കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയായിരുന്നു തട്ടിപ്പ്. 

മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും അഡാനി പവര്‍, മഹാരാഷ്ടയിലെ ഇസ്റ്റേണ്‍ ഗ്രിഡ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ചരക്ക് അയയ്ക്കുന്നുവെന്ന് പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയ കമ്പനികളെന്നും ഡിആര്‍ഐ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേട് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ അഡാനി കമ്പനികള്‍ക്ക് കാരണം നോട്ടീസ് നല്‍കി. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത വിനോദ് അഡാനിയുടെ കമ്പനിയായ ഇലക്ടോജന്‍ ഇന്‍ഫ്ര എന്ന കമ്പനിയും വ്യാജ ചരക്ക് അയയ്ക്കല്‍ രേഖയില്‍ ക്രമക്കേട് നടത്തിയതായും ഡിആര്‍ഐ വ്യക്തമാക്കുന്നു.

Eng­lish Summary;The own­er of Adani Con­struc­tion Com­pa­ny is a Chi­nese cit­i­zen; The report is out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.