3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 25, 2026
February 24, 2026

പലസ്തീന്‍ ലോഗോ ഹെല്‍മറ്റില്‍ പതിച്ച് മാച്ചിനിറങ്ങി; ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
ശ്രീനഗര്‍
January 2, 2026 4:57 pm

പലസ്തീന്‍ ലോഗോ ഹെല്‍മറ്റില്‍ പതിച്ച് മാച്ചിനിറങ്ങി യുവ ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ജമ്മു കശ്മീര്‍ പൊലീസ്. പുല്‍വാമ സ്വദേശിയായ ഫുര്‍ഖാന്‍ ഉള്‍ ഹഖിനെതിരെയാണ് അന്വേഷണം. ഫുര്‍ഖാനെയും, ടൂര്‍ണമെന്റ് സംഘാടകനെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചു. യുവാവിന്റെ രാഷ്ട്രീയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിനിടെയാണ് ഫുര്‍ഖാന്‍ പലസ്തീന്‍ ലോഗോ പതിപ്പിച്ച ഹെല്‍മറ്റുമായി കളിക്കാൻ ഇറങ്ങിയത്. ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് നടപടിക്കൊരുങ്ങിയത്.

അതേസമയം ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. ബിസിസിഐയുടെ കീഴില്‍ സംസ്ഥാന അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് ഇതുപോലെയുള്ള അനൗദ്യോഗിക ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അനുമതിയില്ല. നേരത്തേ ഇന്ത്യന്‍ ഹെവന്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ശ്രീനഗറില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റും വിവാദമായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.