29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

June 19, 2025
June 17, 2025
April 2, 2025
February 17, 2025
January 19, 2025
January 1, 2025
November 24, 2024
November 17, 2024
June 15, 2024
February 8, 2024

പലസ്തീനികളെ കുടിയിറക്കുന്ന ഇസ്രയേല്‍ പദ്ധതിയ്ക്ക് ബ്രിട്ടന്‍ കൂട്ടുനില്‍ക്കരുതെന്ന് പലസ്തീന്‍ അതോറിറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2024 2:45 pm

പലസ്തീനികളെ ഗാസയില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഇസ്രയേലിന്റെ പദ്ധതിയില്‍ പങ്കു ചേരരുതെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ച് പാലസ്തീന്‍ അതോറിപ്പി. മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറിനോടാണ് പാലസ്തീന്‍ അതോറിറ്റി ആവശ്യം ഉന്നയിച്ചത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണങ്ങളില്‍ കുടിയിറക്കപ്പെട്ട പ ലസ്തീനികളെ ഏറ്റെടുക്കാന്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയുടെ തലവനായി ടോണി ബ്ലെയറിനെ തെരഞ്ഞെടുത്തതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീന്‍ അതോറിറ്റി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഈ കാര്യത്തില്‍ വളരെ ശ്രദ്ധയോടെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വീക്ഷിക്കുന്നതായി പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ടോണി ബ്ലെയറിന്റെ ഓഫീസ് നിഷേധിക്കുകയുണ്ടായി.

എന്നാല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഏതാനും ബ്രിഗേഡുകളെ പിന്‍വലിച്ചത് പലസ്തീനിലെ വടക്കന്‍ മേഖലയില്‍ യുദ്ധത്തിന്റെ തീവ്രത കുറയുന്നതിന് സാഹചര്യമൊരുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും പലസ്തീനിലെ നഗരങ്ങളില്‍ സംഘര്‍ഷ സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം വംശഹത്യയും പലസ്തീനികളുടെ നിര്‍ബന്ധിത നാടുകടത്തലും തീവ്രമാക്കാനുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ പദ്ധതികളില്‍ ഒരു ഭാഗമായിക്കൊണ്ട് ഒരു കുറ്റകൃത്യത്തില്‍ ടോണി ബ്ലെയര്‍ ഉള്‍പ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന്റെ നടപടി പലസ്തീന്‍ ജനതക്ക് അവരുടെ മാതൃരാജ്യത്തിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും വഫയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 156 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലസ്തീനിലെ മരണസംഖ്യ 21,978 ആയി വര്‍ധിച്ചുവെന്നും 57,697 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7,000 പേരെ കാണാതാവുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary:
The Pales­tin­ian Author­i­ty says Britain should not coop­er­ate with Israel’s plan to dis­place Palestinians

You may also like this video:

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.