29 September 2024, Sunday
KSFE Galaxy Chits Banner 2

പാലിയേറ്റീവ് സെന്റർ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
April 13, 2022 5:35 pm

ആൽഫ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ആൽഫ പാലിയേറ്റീവ് കെയറിന്റെ ആലപ്പുഴയിലെ പുതിയ ലിങ്ക് സെന്റർ പ്രവർത്തനമാരഭിച്ചു. ഹോം കെയറും, ചലനശേഷി പരിമിതപ്പെട്ടവർക്കായി ഫിസിയോതെറാപ്പി നൽകുന്ന പുനർജനി പ്രൊജക്ടും ഈ സെന്ററിൽ നിന്നും തികച്ചും സൗജന്യമായി നൽകി വരുന്നു. ആലപ്പുഴ എ സി റോഡിൽ പഴവീട് ജംഗ്ഷനു സമീപം പുതിയ ലിങ്ക് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ആലപ്പുഴ നഗരസഭ ചെയർ പേഴ്സൺ സൗമ്യരാജ് നിർവ്വഹിച്ചു.

ആൽഫ ലിങ്ക് സെന്റർ പ്രസിഡന്റ് കെ എം അഷ്റഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ കൗൺസിലർമാരായ സി അരവിന്ദാക്ഷൻ, സജേഷ് ചക്കുപറമ്പിൽ, ആർ രമേഷ്, ഹരികൃഷ്ണൻ, ആൽഫ മെഡിക്കൽ ഡയറക്ടർ ടി ജെ ജോസ്ബാബു, സെക്രട്ടറി ഉഷ രവീന്ദ്രൻ, കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, സാജിദ് മുഹമ്മദ്, ആലപ്പുഴ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ പീറ്റർ അറോജ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ്, പ്രോഗ്രാം കമ്മറ്റി കൺവീനർ സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.