13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 11, 2025
April 9, 2025
April 8, 2025
April 7, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025
April 2, 2025

ട്രെയിനില്‍ ബഹളം വെച്ചകാരണത്താല്‍ യാത്രക്കാരനെ കൂടെയുള്ളവര്‍ ശ്വാസം മുട്ടിച്ചു കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 12:15 pm

ട്രെയിന്‍ യാത്രക്കാരനെ കൂടെയുള്ള യാത്രികര്‍ ശ്വാസം മുട്ടിച്ചുകൊന്നു.ട്രെയിനില്‍ ബഹളംവെക്കുകയും,മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകുയും ചെയ്തതിനെതുടര്‍ന്ന് ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാണെന്നാണ് വിശദീകരണം. മുപ്പതു വസയുതോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോര്‍ക്കിലാണ് സംഭവം 

യാത്രക്കാരനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. നോര്‍ത്ത്ബൗണ്ടിലേക്കുള്ള ട്രെയിനില്‍ കയറിയ ഇയാള്‍ യാത്രക്കാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് യാത്രക്കാർ പറയുന്നത്. തുടര്‍ന്ന് സഹയാത്രികന്‍ ഇയാളെ തടയാനായി കഴുത്തിനു പിടിച്ചു. മറ്റു യാത്രക്കാരും ഇയാള്‍ക്കൊപ്പം ചേര്‍ന്നു.

തുടര്‍ന്നുണ്ടായ പിടിവലിക്കൊടുവില്‍ സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ 24 വയസ്സുകാരനായ യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാളുടെ പേരില്‍ കേസെടുത്തിട്ടില്ല. കൊല്ലപ്പെട്ട യുവാവ് ശല്യം ചെയ്തതോടെ മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായെന്നും അതിനാലാണ് ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് യാത്രക്കാരന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് ഇയാളെ കൊല്ലണമെന്നുള്ള ഉദ്ദേശമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

Eng­lish Summary:
The pas­sen­ger was suf­fo­cat­ed to death by his com­pan­ions due to noise in the train

You may also like this video:

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.