23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 29, 2023
July 1, 2023
June 29, 2023
May 31, 2023
May 16, 2023
May 16, 2023
May 14, 2023
May 14, 2023
May 12, 2023
May 12, 2023

തിരുവനന്തപുരത്ത് ഡോക്ടറെ അധിക്ഷേപിച്ചു; രോഗി അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
May 16, 2023 1:43 pm

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈയ്ക്ക്‌ മുറിവേറ്റ് ചികിത്സക്കായി എത്തിയ ഇയാൾ ഡ്രെസ്സിങ്ങിനിടെ ഡോക്ടറെ അധിക്ഷേപിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: The patient who came for treat­ment in Thiru­vanan­tha­pu­ram also abused the doctor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.