മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ച രോഗി പൊലീസുകാര്‍ക്കുനേരെ അക്രമാസക്തനായി. മലപ്പുറം തിരൂരങ്ങാടിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആണ് രോഗി പൊലീസുകാര്‍ക്കുനേരെ അക്രമാസക്തനായത്. കട്ടിലില്‍ കിടത്തിയ രോഗി പൊലീസുകാരെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയുടെ തോളിൽ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകൾ കെട്ടിയായിരുന്നു പിന്നീട് വൈദ്യ പരിശോധന നടത്തിയത്. സുരക്ഷക്കായി കുരുമുളക് സ്പ്രേ വാങ്ങിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
English Summary: The patient, who was taken to Malappuram Medical College for treatment, attacked the policemen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.