9 April 2025, Wednesday
KSFE Galaxy Chits Banner 2

മെഡിക്കൽ കോളേജിൽ വെച്ച് രോഗിയുടെ പണം കവർന്നു

Janayugom Webdesk
അമ്പലപ്പുഴ
May 7, 2024 9:14 am

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാർഡിൽ നിന്നും രോഗിയുടെ പണം കവർന്നു. ചങ്ങനാശേരി, പായിപ്പാട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാജഹാൻ ഭാര്യ റുഖിയാബീവിയുടെ ചികിത്സക്കായി കരുതിയിരുന്ന 30,000 ത്തോളം രൂപയാണ് മോഷണം നടന്നതായി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ പുലർച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കൾ അറിയുന്നത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാബീവി ഡയാലിസിസ് ചികിത്സാ സംബന്ധമായി കഴിഞ്ഞ മാർച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 12-ാം വാർഡിൽ അഡ്മിറ്റായത്. തുടർചികിത്സക്കായി മറ്റ് മാർഗ്ഗമില്ലാതെ പതറിയ ഷാജഹാൻ നാട്ടുകാരുടെ സഹായവും സ്വർണ്ണം പണയംവെച്ച തുകയും ഒന്നിച്ച് ബാഗിൽ സൂക്ഷിച്ചിരുന്നതാണ്. രാത്രിയിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതിനാൽ ഷാജഹാൻ പുറത്താണ് കിടന്നത്. മകൾ ഉമയ്ബാൻ കട്ടിലിന് താഴെയുമാണ് കിടന്നത്.

രാവിലെ ആറോടെ പല്ലുതേക്കാനുള്ള ബ്രഷ് എടുക്കുന്നതിനായി പരുതിയപ്പോളാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടർന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോൾ പുലർച്ചെ മൂന്നോടെ ഒരാൾ ബാഗുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറഞ്ഞു. വിവരം ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ അറിയിച്ചു. പൊലീസിന്റെ തെരച്ചിലിൽ പണം മോഷ്ടിച്ചശേഷം ബാക്കിയുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ ബാഗ് മുകളിലത്തെ നിലയിൽ സൺഷെയ്ഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻ ആശുപത്രി സൂപ്രണ്ടിന് പരാതിനൽകി. ഭാര്യയുടെ തുടർചികിത്സക്ക് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഷാജഹാൻ.

Eng­lish Sum­ma­ry: The patien­t’s mon­ey was stolen from the med­ical college

You may also like this video

YouTube video player

TOP NEWS

April 9, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.