
മണിപ്പൂരിനെ രക്തരൂക്ഷിതമാക്കിയ വംശീയ കലാപം മൂന്നാം വര്‍ഷത്തിലേക്ക് കടക്കവേ ക്രിസ്മസ് ആഘോഷിക്കാനാകാതെ കലാപ ബാധിതര്‍. അഭയര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് പേരാണ് കുടുംബവുമൊത്ത് ക്രിസ്മസ് ആഘോഷിക്കാനാകാതെ ദുരിതജീവിതം നയിക്കുന്നത്.
വംശീയ കലാപം കെട്ടടാങ്ങാത്ത നാട്ടിലേക്ക് തിരിച്ച് പോകാന്‍ സാധിക്കതെ ആയിരണക്കിന് പേരാണ് ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കഴിയുന്നത്. മേയ്തികള്‍ക്ക് പട്ടികവര്‍ഗ അനുവദിച്ചതിന് പിന്നാലെ 2023 മേയില്‍ ആരംഭിച്ച കലാപത്തില്‍ 280 ഓളം പേര്‍ മരിക്കുകയും ആയിരണക്കിന് പേര്‍ പലയാനം ചെയ്യുകയും ചെയ്തിരുന്നു. കലാപത്തിന് പിന്നാലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം തേടിയവര്‍ മൂന്നാം വര്‍ഷത്തിലും സ്വന്തം ഭവനങ്ങളിലേക്ക് എന്ന് തിരിച്ചുപോകാന്‍ കഴിയുമെന്ന് ആലോചിച്ച് നെടുവീര്‍പ്പിടുകയാണ്.
കലാപം ഏറെ ബാധിച്ച കുക്കി-സോ വംശജരാണ് ക്യാമ്പില്‍ കഴിയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികളായ കുക്കികളും മേയ്തികളും തമ്മിലുള്ള കലാപത്തില്‍ വീടുകള്‍ മാത്രമല്ല നിരവധി ക്രിസ്ത്യന്‍ പള്ളികളും കലാപത്തില്‍ അഗ്നിക്കിരയായി. കലാപത്തിന് മുമ്പ് ആഘോഷപൂര്‍വം ക്രിസ്മസ് ആഘോഷിച്ചിരുന്ന കുക്കി-സോ വിഭാഗം ഇന്ന് ഭീതിയുടെയും ആശങ്കയുടെയും പിടിയിലാണ്. കലാപം ഏറെ നാശം വിതച്ച ചുരചന്ദ്പൂരിലെയും തലസ്ഥാനമായ ഇംഫാലിലെയും കുക്കി വിഭാഗക്കാരുടെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സംസ്ഥാനം സന്ദര്‍ശിച്ചുവെങ്കിലും സമാധാന ജീവിതം ഇപ്പോഴും അന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.