3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

മുഹമ്മദ് ദീപക്കിനെ വധിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 9:47 pm

ബജ്റംഗ്‌ദള്‍ ഗുണ്ടകളിൽ നിന്ന് കടയുടമയായ മുസ്ലിം വൃദ്ധനെ രക്ഷിച്ച് വാർത്തകളിൽ ഇടം നേടിയ ഉത്തരാഖണ്ഡ് സ്വദേശി ദീപക് കുമാറിനെ കൊലപ്പെടുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോത്തിഹാരി ജില്ലയില്‍ നിന്നുള്ള ഉത്കര്‍ഷ് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. 

കഴി‍ഞ്ഞ മാസം 26ന് കോട്ദ്വാറിലെ ബാബ സ്കൂള്‍ ഡ്രസ് ആന്റ് മാച്ചിങ് സെന്റര്‍ ഉടമയായ 70 കാരന്‍ വക്കീല്‍ അഹമ്മദിനെ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമ്പോഴാണ് ദീപക് കുമാര്‍ രക്ഷയ്ക്കെത്തിയത്. കടയുടെ പേരില്‍ നിന്ന് ബാബ എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വ സംഘം ആക്രമിച്ചത്. ഇതുകണ്ട ദീപക് അക്രമികളില്‍ നിന്ന് അഹമ്മദിനെ രക്ഷിക്കുകയായിരുന്നു. ബജ്റംഗ്‌ദള്‍ പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് എന്ന് യുവാവ് മറുപടി നല്‍കുകയും ചെയ്തു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക്കിന്റെ നടപടിയെ രാജ്യം പ്രശംസിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.