26 December 2024, Thursday
KSFE Galaxy Chits Banner 2

ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് വേറിട്ടൊരനുഭവമായി

Janayugom Webdesk
അടൂർ
February 24, 2024 11:23 am

പ്രകൃതിയുടെ ചാരുതയിലൂടെയല്ലാതെ സ്വര്‍ഗത്തിലേക്കൊരു കോണി കണ്ടെത്താന്‍ എന്റെ ആത്മാവിന് കഴിയുന്നില്ല എന്നു മൈക്കലാഞ്ഞോ പറഞ്ഞത്. പറഞ്ഞ് എത്രയോ അന്വര്‍ത്ഥമാക്കി, പ്രകൃതിയുടേയും-മനുഷ്യന്റെയും ബന്ധത്തെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് കാഴ്ചക്കാരില്‍ വിസ്മയം തീര്‍ത്ത് എന്നും ഓര്‍മ്മിക്കത്തക്കവിധത്തില്‍ അഭിനിവേശവും, സര്‍ഗ്ഗാത്മകതയും പ്രകടമാക്കുന്ന ഒന്നായി മാറി ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (എഐടിയുസി) 14ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അടൂർ എസ്എൻഡിപി ഹാളിൽ മുൻപിൽ ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം.

 

പ്രകൃതിയെയും മനുഷ്യരെയും മറ്റ് ജീവജാലങ്ങളുടെയും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനം കാണികള്‍ക്ക് വേറിട്ട ഒരനുഭവം തന്നെയായിരുന്നു. ഫോട്ടോ പ്രദര്‍ശനം എഐറ്റിയുസി ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാനവൈസ് പ്രസിഡന്റ് രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. എഐറ്റിയുസിജില്ലാ പ്രസിഡന്റ എം.മധു, യൂണിയൻസംസ്ഥാന വർക്കിങ് പ്രസിഡന്റ എം.എം. ജോർജ്ജ്, സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി പ്രോഫ. കെ.ആർ.ശങ്കരനാരായണൻ ജില്ലാ കൗൺസിൽ അംഗങ്ങളായ അരുൺ കെഎസ് മണ്ണടി, ആർ ജയൻ,എസ്. അഖിൽ, യുണിയൻ ജില്ലാ സെക്രട്ടറി കെ.രാജേഷ് കുമാർ, ജില്ലാ പ്രസിഡന്റ് വി.കെ. വിജയകുമാർ ‚പ്രവീൺ. ബാബുരാജ് , ഐക്കാട് ഉദയകുമാർ, ബൈജു മുണ്ടപ്പള്ളി എന്നിവർ സംസാരിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.ഹസ്സൻ സ്വാഗതം പറഞ്ഞു. സമ്മേനനത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍മന്ത്രി എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ പി രാജേന്ദ്രന്‍ ചിത്രപ്രദര്‍ശനം കാണുകയും അതിലെ ഒരു ചിത്രം കണ്ട് തന്റെ അനുഭവം യോഗത്തില്‍ സംസാരിക്കെ പറയുകയും ചെയ്തു. ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ വക ഉപഹാരം സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു രാജേഷ് രാജേന്ദ്രന് നല്‍കി.

Eng­lish Summary:The pho­to exhi­bi­tion was a unique expe­ri­ence for the audience
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.