
മലപ്പൂറം തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിന് കുറുകെ ചാടി അപകടം. വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു. ബൂധനാഴ്ച രാത്രിയായിരുന്നു അപകടം. ഇതിനുമുന്നേ നാട്ടില്‍ പന്നിയെ കണ്ടത്തായി പ്രദേശവാസികള്‍ പറഞ്ഞു. പന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.