22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
June 1, 2024

പശു ആലിംഗനദിനംപിന്‍വലിക്കരുതെന്ന ഹര്‍ജി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2023 11:25 am

പശുആലിംഗനദിനം പിന്‍വലിച്ച നപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി . സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വിഷയം കേള്‍ക്കുമ്പോള്‍ ജസ്റ്റീസ് പ്രതിഭാ സിങ് അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ഫെബ്രുവരി 10ലെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദ്ദേശം പ്രതിഷേധത്തെ തുടര്‍ന്ന് ഫെബ്രുവരി14ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.പ്രണയദിനത്തിനു പകരം പശുആലിംഗന ആചരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ഒരു പ്രത്യേകദിനം പശുആലിംഗനദിനം ആചരിക്കണമെന്ന് കോടതിക്ക് എങ്ങനെ പറയാനാകും എന്നു ഹര്‍ജിക്കാരന്‍റെ അഭിഭാഷകനെ ചോദ്യംചെയ്തു ജസ്റ്റീസ് പ്രതിഭാ സിങ് ചോദിച്ചു.തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിലെ മുന്‍ അംഗവും,ആത്മീയ സംഘടനയായ ഹൈദരാബാദിലെ യുഗതുളസിഫൗണ്ടേഷൻ്‍റെ ചെയര്‍മാനുമാണ് താനെന്ന് ഹര്‍ജിക്കാരനായ കോലിഷെട്ടി ശിവകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.

പശു ആലിംഗദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഉത്തരവ് നടപ്പാക്കുന്നതിനു വകുപ്പിനും , കേന്ദ്രത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്

Eng­lish Summary:

The plea not to with­draw the Cow Hug­ging Day was rejected

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.