23 January 2026, Friday

Related news

January 23, 2026
January 23, 2026
January 19, 2026
January 14, 2026
January 10, 2026
January 9, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026

കുവൈത്തിൽ 17 കടൽകാക്കകളെ വേട്ടയാടിയ പ്രതികളെ പൊലീസ് പിടികൂടി

Janayugom Webdesk
കുവൈത്ത്
December 24, 2025 4:12 pm

കുവൈത്തിൽ 17 കടൽകാക്കകളെ വേട്ടയാടി പിടികൂടിയ പ്രതികളെ പിടികൂടി.  എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും എൻവയോൺമെന്റൽ പൊലീസും നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. കാർഷിക‑മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. 

ഇവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിച്ചതായും ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു. പിടിച്ചെടുത്ത 17 കടൽകാക്കകളെയും വിദഗ്ധ മൃഗഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സയന്റിഫിക് സെന്ററുമായി ഏകോപിപ്പിച്ച് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.