22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024

അമ്മയ്ക്ക് പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന ശേഷം മൃതശരീരം ഒളിപ്പിച്ചു; 21‑കാരനായ മകൻ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2022 5:57 pm

ഗുരുഗ്രാമില്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ പര്‍വേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോനാദേവി (40) ആണ് കൊല്ലപ്പെട്ടത്. അമ്മയ്ക്ക് പ്രണയമുണ്ടെന്ന സംശയമാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം സോനാദേവി തനിച്ചായിരുന്നു താമസം. സോനിപത്തില്‍ താമസിക്കുകയായിരുന്ന മകൻ ഇടയ്ക്ക് അമ്മയെ കാണാൻ വരാറുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയ്ക്ക് ഫോണ്‍കോളുകള്‍ വരുന്നത് ശ്രന്ധയില്‍പ്പെട്ടതെന്നും, ഇതോടെ ഇവര്‍ക്ക് മറ്റാരുമായോ പ്രണയം ഉണ്ടെന്ന സംശയം പര്‍വേഷിന് ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സോനാദേവിയെ മകൻ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമയിരുന്നു. നിരവധി തവണ കുത്തി മരണം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം മറവ് ചെയ്തത്.

ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുടമസ്ഥൻ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സോനാദേവിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് മകനെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: The police arrest­ed the son who stabbed his moth­er to death
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.