4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 25, 2026
February 16, 2026
February 14, 2026
February 9, 2026
February 6, 2026
February 4, 2026
January 29, 2026
January 27, 2026

ചൈന, തുര്‍ക്കി നിര്‍മ്മിത ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച സംഘത്തെ പൊലീസ് പിടികൂടി

Janayugom Webdesk
ന്യൂഡൽഹി
November 22, 2025 2:27 pm

ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിര്‍മ്മിച്ച ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

വിലകൂടിയ 10 വിദേശനിര്‍മിത പിസ്റ്റളുകളും 92 വെടിയുണ്ടകളും ഇവരില്‍നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ളവര്‍ക്കാണ് ഇവ വിതരണം ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പാകിസ്താന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായി (ഐഎസ്‌ഐ) ഇവര്‍ക്ക് ബന്ധമുണ്ടെന്നും ചൈനയിലും തുര്‍ക്കിയിലും നിര്‍മ്മിച്ച ആയുധങ്ങള്‍ പാകിസ്ഥാന വഴി സംഘം കടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ ഇവര്‍ വിറ്റ ആയുധങ്ങളും വാങ്ങിയ ആളുകളും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.