24 January 2026, Saturday

Related news

January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025

രാജസ്ഥാനിൽ മോഷ്‌ടിക്കാനെത്തി കുടുങ്ങിപ്പോയ കള്ളന് രക്ഷകരായത് പൊലീസുകാർ

Janayugom Webdesk
ജയ്‌പൂർ
January 6, 2026 8:56 pm

മോഷ്‌ടിക്കാനായി വീടിനുള്ളിൽ കയറി പെട്ടുപോയ കള്ളന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ? അത്തരത്തിലൊരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. വീട്ടിൽ ആളില്ലാത്ത സമയം അടുക്കള ഭിത്തിയിൽ എക്‌സ്‌ഹോ‌സ്‌റ്റ് ഫാൻ സ്ഥാപിച്ചിരിക്കുന്ന ദ്വാരത്തിലൂടെ അകത്തുകടക്കാനായിരുന്നു പദ്ധതി. പക്ഷേ ഇടയ്‌ക്കൊന്ന് പാളി. അകത്തേക്ക് കടക്കുന്നതിനിടയിൽ ദ്വാരത്തിനുള്ളിൽ ശരീരം കുടുങ്ങി. അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ ഒപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെട്ടു. മണിക്കൂറുകളോളം കള്ളൻ അവിടെ കുടുങ്ങിക്കിടന്നു.

സംഭവസമയം വീട്ടുടമയായ സുരേഷ് റാവത്തും ഭാര്യയും ഖതുശ്യാംജിയിലേക്ക് പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം പുലർച്ചെ ഒരു മണിക്ക്‌ മടങ്ങിവന്നപ്പോഴാണ് അടുക്കളഭിത്തിയിലെ എക്‌സ്‌ഹോ‌സ്‌റ്റ്‌ ഫാനിന്റെ ദ്വാരത്തിൽ കള്ളൻ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. പകുതിഭാഗം പുറത്തും ബാക്കി പകുതി അകത്തും എന്ന നിലയിലായിരുന്നു കള്ളന്റെ അവസ്ഥ. വിവരം അറിഞ്ഞ് നാട്ടുകാർ എത്തിയതോടെ പ്രദേശത്ത് വലിയ തിരക്കായി.പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മൂന്നുപേർ വീടിന് ഉള്ളിൽ നിന്ന് ഇയാളെ താങ്ങിപ്പിടിക്കുന്നതും മറ്റൊരാൾ പുറത്ത് നിന്നും വടി ഉപയോഗിച്ച് ഇയാളുടെ ശരീരം കുത്തി വിടുന്നതും വീഡിയോയിലുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.

ഒപ്പമുണ്ടായിരുന്ന കൂട്ടാളിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് മോഷണക്കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറയുന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി പൊലീസ് സ്‌റ്റിക്കർ പതിച്ച കാറിലാണ് പ്രതികൾ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.