15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 11, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 8, 2025

എഐവൈഎഫ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

Janayugom Webdesk
അഗളി
December 27, 2022 9:51 pm

എഐവൈഎഫ് പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. എഐവൈഎഫ് അഗളി മണ്ഡലം കമ്മറ്റി അംഗം അലി അക്ബറെ യാതൊരു പ്രകോപനവുമില്ലാതെ മർദിച്ച സംഭവത്തില്‍ കേരള ആംഡ് പൊലീസ് ഉദ്യോഗസ്ഥൻ മുക്കാലി ചിണ്ടക്കി തടിക്കുണ്ട് സ്വദേശി രാജ്കുമാറിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ക്രിസ്മസിന് രണ്ടുദിവസം മുമ്പ് 23ന് രാജ്കുമാർ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും പ്രശ്നം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അഗളി ഡിവൈഎസ്പി വിവരം പാലക്കാട് എസ്പിക്ക് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് രാജ്കുമാറിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നു സസ്പെൻഡു ചെയ്തിരുന്നു. 

അഗളി സിവിൽസ്റ്റേഷൻ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കുവാനാണ് അലി അക്ബര്‍ എത്തിയത്. കാർഷിക വിപണ കേന്ദ്രത്തിന്റെ മുകളിലത്തെ നിലയിൽ കൂട്ടുകാരുമായി മദ്യപിച്ചിരുന്ന രാജ്കുമാർ യാതൊരു പ്രകോപനവുമില്ലാതെ അലി അക്ബറെ ചവിട്ടി വീഴ്ത്തിയെന്നാണ് കേസ്. ചവിട്ടേറ്റ് താഴെ വീണ അലി അക്ബറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അലി അക്ബര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അലി അക്ബറിന്റെ പേരിൽ എസ്‌സി, എസ്ടി വകുപ്പു പ്രകാരം പൊലീസിനെ മർദ്ദിച്ചുവെന്ന് പറഞ്ഞ് വ്യാജകേസും എടുത്തിട്ടുണ്ട്. 

Eng­lish Summary;The police­man who bru­tal­ly beat up the AIYF work­er was arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.