20 December 2025, Saturday

Related news

December 19, 2025
December 17, 2025
December 15, 2025
December 12, 2025
December 7, 2025
December 7, 2025
December 2, 2025
December 1, 2025
December 1, 2025
November 27, 2025

സിനിമയിലെ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കണമെന്ന് കോണ്‍ക്ലേവിലെ നയരേഖയില്‍ ശുപാര്‍ശ

സ്വന്തം ലേഖകൻ
തിരുവനന്തപുരം
August 2, 2025 6:59 pm

അവസരങ്ങള്‍ തേടിയെത്തുന്ന പുതുമുഖങ്ങളെ അധികാരത്തിലെ അസന്തുലിതാവസ്ഥ ഉപയോഗിച്ച് ചൂഷണം ചെയ്യുന്ന പ്രവണത മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും കാസ്റ്റിങ് കൗച്ച് എന്നറിയപ്പെടുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും കേരള ഫിലിം പോളിസി കോണ്‍ക്ലേവിലെ നയരേഖയില്‍ ശുപാര്‍ശ. ഇതിനെതിരെ സീറോ ടോളറൻസ് നയം സ്വീകരിക്കണമെന്നും ലൈംഗിക ചൂഷണം തടയാൻ ചലച്ചിത്ര സംഘടനകള്‍ നയം നടപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം രൂപീകരിക്കണം. കുറ്റക്കാരെ പുറത്താക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും വേണം. സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം. സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ നടപ്പാക്കുകയും സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം. സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം. ലൈംഗികാതിക്രമം തടയാനുള്ള പോഷ് നിയമം കര്‍ശനമായി നടപ്പാക്കണം. അതിന് തയ്യാറാകാത്ത നിർമ്മാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണം, സൈബർ പൊലീസിന് കീഴിൽ ആന്റി പൈറസിക്ക് വേണ്ടി പ്രത്യേക സെൽ തുടങ്ങണം, സിനിമയിലെ അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതുപിന്തുണ ഉറപ്പാക്കണം, ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ് വേണം, പുതിയ ആളുകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കണം. പ്രതികാര നടപടിയായി പ്രൊഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണം, ഏജന്റുമാർക്കായി ലൈസൻസിംഗ് സംവിധാനം ഏർപ്പെടുത്തണം, ഓൺലൈൻ പരാതി പോർട്ടലും സ്വതന്ത്ര പരാതി പരിഹാര സമിതിയും രൂപീകരിക്കണം, സിനിമാ മേഖലയ്ക്ക് ഔദ്യോഗിക വ്യവസായ പദവി നൽകണം,

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.