24 December 2025, Wednesday

Related news

May 3, 2025
April 16, 2025
March 7, 2025
October 23, 2024
April 20, 2024
April 20, 2024
April 19, 2024
April 17, 2024

പൂരം സാമ്പിൾ അവിസ്മരണീയമായി

Janayugom Webdesk
തൃശൂര്
April 17, 2024 10:41 pm

പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് അവിസ്മരണീയമായി. ആയിരങ്ങളാണ് പ്രദക്ഷിണവഴിയിലേക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ ഒഴുകിയെത്തിയത്. 7.45 ഓടെ ആദ്യം തിരുവമ്പാടിയാണ് തിരി കൊളുത്തിയത്. അഞ്ച് മിനിറ്റോളം മാത്രമായിരുന്നു പ്രകടനമെങ്കിലും അതിഗംഭീരമായിരുന്നു. പിന്നീട് 8.20 ഓടെ പാറമേക്കാവ് വിഭാഗത്തിന്റെ ഊഴമായിരുന്നു. നിലയമിട്ടുകൾ, ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം വെടിക്കെട്ടിനെ ഗംഭീരമാക്കി. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കുന്നത് മുണ്ടത്തിക്കോട് സ്വദേശി പി എം സതീശിനാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടിനായി ഒരുക്കിയിരുന്നത്. 

Eng­lish Sum­ma­ry: The Pooram sam­ple was memorable
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.