
പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് ആദ്യം ഉയര്‍ന്നത് കറുത്ത പുകയായിരുന്നു. രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പ്രകാരം ഉച്ചയോടെ ഇന്ന് നടക്കും. ഉച്ചക്കും വൈകിട്ടുമായി രണ്ട് റൗണ്ട് തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുക. 71 രാജ്യങ്ങളില്‍ നിന്നായി 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.