22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

ഫുട്ബോളിനെ ഹൃദയം കൊണ്ട് സ്വീകരിച്ച മാര്‍പാപ്പ

പന്ന്യന്‍ രവീന്ദ്രന്‍
കളിയെഴുത്ത്
April 27, 2025 10:42 pm

മാനവരാശിയുടെ മാന്യതയ്ക്കും തുല്യനീതിക്കും ലോക സമാധാനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ അശരണരുടെ ആശ്രിതനായ മാർപാപ്പ ഓർമ്മയിൽ മറഞ്ഞു. പാവപ്പെട്ടവരുടെ മാർപാപ്പ അർജന്റീനയിൽ ജനിക്കുകയും അവിടുത്തെ ജനതയുടെ ആദരണീയ പുരോഹിതനുമായിരുന്നു. ഫുട്‌ബോൾ കളിയെ അഗാധമായി സ്നേഹിച്ച പുരോഹിതനും അദ്ദേഹം തന്നെ. അർജന്റീനയെ ലോകത്തോളം വളർത്തിയ പ്രധാനതാരങ്ങളെ സൃഷ്ടിച്ച സാൻലോറൻസോ ക്ലബ്ബിൽ അംഗത്വമെടുക്കാനും എല്ലാ കാര്യങ്ങളിലും അവരെ സഹായിക്കാനും കൂടെയുണ്ടായിരുന്നു. അർജന്റീനയിൽ അറിയപ്പെടുന്ന അഞ്ച് ക്ലബ്ബുകളാണുള്ളത്. മറഡോണ, മെസി, ബാലെട്ടെല്ലി, ബഫൻ എന്നീ പ്രശസ്തരെല്ലാം ഈപ്രധാന ക്ലബ്ബുകളുടെ സൃ­ഷ്ടികളാണ്. അർജന്റീന ലോകകപ്പ് നേടിയപ്പോൾ അവരെ അഭിനന്ദിക്കാൻ അദ്ദേഹം തയ്യാറായി. മെസിയുടെ ക­യ്യൊപ്പു ചാർത്തിയ അർജന്റീനിയൻ ജേഴ്സി അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്, ഫുട്‌ബോൾ കളി മാനവസ്നേഹത്തിന്റെയും മാനുഷിക ധർമ്മത്തിന്റെയും സമത്വത്തിന്റെയും കൂട്ടായ്മയാണ്. ഇവിടെ മനുഷ്യർ വർണ വർഗവ്യത്യാസമില്ലാതെ ഒന്നിച്ചു ചേരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫുട്‌ബോൾ ലോകത്തെ അതികായനായ ലയണൽ മെസിയെ ഏറെ ഇഷ്ടമായിരുന്നു. മെസിയോടുള്ള ഇഷ്ടത്തിന് സ്വന്തം നാടിന്റെ വൈകാരിക ബന്ധം മാത്രമല്ല, കളിയിലെ അപാരതകൊണ്ടാണ്.

ഫുട്‌ബോൾ രാജാവ് പെലെയാണ് അദ്ദേഹത്തിന്റെ മനം കവർന്ന ഫുട്‌ബോളർ. എല്ലാ പ്രധാനപ്പെട്ട ഫുട്‌ബോൾ കളിക്കാരെയും ടീമുകളെയും ഹൃദയം നിറഞ്ഞു സ്വീകരിച്ച മാർപാപ്പയാണ് ലോകത്തിന് നഷ്ടപ്പെട്ടത്. ലോകകപ്പ് പോലുള്ള പ്രധാന കളികൾ കാണുവാൻ അദ്ദേഹം സമയം മാറ്റി വച്ചിരുന്നു. ഫുട്‌ബോളിനെ നിശബ്ദമായി മനസിൽ കൊണ്ട് നടന്ന മാർപാപ്പ ഫുട്‌ബോൾ ലോകത്തിന് തന്നെ കരുത്തായിരുന്നു.

റയലിനെ ഞെട്ടിച്ച് ലാമിന്‍

കമാകെ ആവേശം വാരി വിതറിയ കോപ്പ ഡെൽ റേയിൽ ബാഴ്‌സ ചാമ്പ്യൻസായിരിക്കുന്നു. റയൽ മാഡ്രിഡ് ബാഴ്സ മത്സരം ശക്തന്മാർ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. റഫറിയെ മാറ്റണമെന്ന വാദവുമായി റയൽ വന്നെങ്കിലും അസോസിയേഷൻ വഴങ്ങിയില്ല. പുതിയ ടെക്‌നോളജി കൂടുതൽ ഭദ്രമായി കാര്യങ്ങൾ നിരീക്ഷിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ വരുമെങ്കിൽ പരിശോധിക്കാമെന്നാണ് അസോസിയേഷൻ അറിയിച്ചത്. റഫറിമാർക്ക് അധികാരങ്ങളുണ്ടെങ്കിലും അതിൽ പിശകുണ്ടായാൽ പരിശോധിക്കുവാൻ വീണ്ടും സംവിധാനമുണ്ട്. അമിത ആത്മവിശ്വാസം റയലിനെ വലച്ചുവെന്നാണ് തോന്നുന്നത്. ആഴ്സണലുമായുള്ള മത്സരം ഒരു പാഠമാണ്. എത്ര കരുത്തരായാലും ചില സന്ദർഭത്തിൽ ദുർബലരായ ടീമുകളുടെ മുന്നിൽ നിസഹായരാകുമെന്നത് ഫുട്‌ബോൾ കളിയിൽ സാധാരണമാണ്. പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളുടെ തിരിച്ചടി റയലിനെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ ബാഴ്സയോട് ഇഞ്ചോടിഞ്ച് പൊരുതി ജയിക്കാനായില്ല. അതിനിടയിലാണ് ലോറസ് 2025 ഇത്തവണ റയലിനെ തേടിയെത്തിയത്. സിനിമയിൽ ഓസ്കാർ അവാർഡ് പോലെയാണിത്. അവാർഡിന്റെ പെരുമയിൽ നിൽക്കുമ്പോഴാണ് വീണ്ടും ഒരു വീഴ്ച ഉണ്ടായത്. പത്രപ്രവർത്തകര്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് ലാമിന്‍ യമാലിനെയാണ്. ലാമിന്‍ ഒരു പ്രത്യേകതയുള്ള കളിക്കാരനാണ്. തന്റെ ടീമിന്റെ ജയമാണ് മുഖ്യം. പ്രധാനപ്പെട്ട പലകളിക്കാരിലും പലപ്പോഴും കാണാവുന്ന ദൗർബല്യം സ്വന്തമായി ഗോളടിക്കാനുള്ള ആർത്തിയാണ്. ലാമിന്‍ അതിൽ നിന്നും വ്യത്യസ്തമായി കളിക്കുന്നു. ഫുട്‌ബോൾ കൂട്ടായ്മ ശരിക്കും മനസിൽ വച്ച് കളിക്കുന്ന ശീലം അദ്ദേഹത്തിന്റെ നല്ല ലക്ഷണമാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.