ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പലതും എടുത്തുകളയുന്നു. പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നീക്കാനുള്ളതുള്‍പ്പെടെയുള്ള അധികാരങ്ങളാണ് എടുത്തുകളയുന്നു. ഭരണഘടനാ ഭേദഗതിക്ക് ശ്രീലങ്ക തയാറെടുക്കുന്നു. മുന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ അധികാരഭൃഷ്ടനായതോടെ ഭരണഘടനയുടെ 22-ാം ഭേദഗതിക്കായുള്ള കരടിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നതായി നിയമമന്ത്രി വിജയിദാസ രജപക്‌സെ പറഞ്ഞു.
പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നീക്കംചെയ്യാനുള്ള അധികാരം തുടരണമെന്നായിരുന്നു ഗോത്തബയ അവസാനംവരെ ആവശ്യപ്പെട്ടത്. അദ്ദേഹം അധികാരത്തില്‍ നിന്ന് പുറത്തായതോടെയാണ് കരടില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നും ഇതായിരുന്നു. അഴിമതിവിരുദ്ധ ചട്ടങ്ങളും കരട് നിര്‍ദേശത്തില്‍ ഉണ്ടെന്ന് നിയമമന്ത്രി വിശദീകരിച്ചു.
English summary; The powers of the Sri Lankan President are taken away
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.