കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. സ്ഥലത്ത് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രദേശത്തെ കിണറുകള്‍ ജില്ലയില്‍ മൊത്തം ഒരാഴ്ച ക്വാസെയ്ന്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യാമിന്‍ എന്ന രണ്ടരവയസുകാരന്‍ മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്.
ENGLISH SUMMARY:The presence of cholera bacteria was detected in Kozhikode
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.